കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. വയനാട് മുട്ടിൽ കുട്ടമംഗലത്ത് സംഭവം. മന്തോടി അക്തറിന്‍റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൽപറ്റ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.