ലോ കോളേജിൽ പരിപാടിക്ക് എത്തിയ തരൂരിനെതിരെ എസ്എഫ്ഐ പ്രതിഷേധം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ‘സിയാവര്‍ രാമചന്ദ്ര കീ ജയ്’ എന്ന കുറിപ്പോടെ രാം ലല്ലയുടെ ചിത്രം പങ്കുവച്ചതാണ് വിവാദത്തിനും തുടർന്ന് പ്രതിഷേധത്തിനും കാരണമായത്. ഒരു വരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ല എന്നാണ് എസ്എഫ്ഐ പറയുന്നതെന്നും രാഷ്ട്രീയത്തിനല്ല, എസ്എഫ്ഐയുടെ പ്രതിഷേധം തന്റെ മതേതരത്വത്തിൽ സംശയിച്ചാണെന്നും തരൂർ വ്യക്തമാക്കി.