ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ വൻ ഭൂചലനം. ഇന്നലെ രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.
80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.