ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പേസര്‍ മുഹമ്മദ് ഷമി കളിക്കില്ല എന്ന് സൂചന. ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഷമി വിദഗ്ദ പരിശോധനകള്‍ക്കായി ഉടന്‍ ലണ്ടനിലേക്ക്മെ പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 25ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഷമി കളിക്കുന്ന കാര്യം സംശയത്തിലാണ്. ആദ്യ രണ്ട് ടെസ്റ്റിൽ നിന്നും മുഹമ്മദ് ഷമി പരിക്കിനെ തുടർന്ന് മാറി നിൽക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന് കൂടുതൽ മത്സരങ്ങൾ നഷ്ടപ്പെടുമെന്നാണ് അറിയുന്നത്.
എൻ.സി.എ സ്പോട്സ് തലവൻ നിതിൻ പട്ടേലും ഷമിക്കൊപ്പം ലണ്ടനിൽ പോകാൻ സാധ്യതയുണ്ട്. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അസോസിയേഷൻ സന്ദർശിച്ച ശേഷമാണ് താരം വിദഗ്ദ്ധ ഉപദേശം വാങ്ങിയത്. മുഹമ്മദ് ഷമിക്കൊപ്പം വിദഗ്ദ പരിശോധനകള്‍ക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും ലണ്ടനിലേക്ക് പോകാനൊരുങ്ങുകയാണ്. 25ന് ഹൈദരാബാദിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.