ഇലക്ട്രിക് ബസുകൾ സംബന്ധിച്ച വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന് അതൃപ്തി. മന്ത്രിക്ക് റിപ്പോർട്ട് കിട്ടുന്നതിനു മുൻപ് മാധ്യമങ്ങളിൽ ലാഭത്തിന്റെ കണക്കുകൾ വന്നതിനെ സംബന്ധിച്ച് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർബിജു പ്രഭാകറിനോട് മന്ത്രി വിശദീകരണം തേടി.
ഇലക്ട്രിക് ബസുകൾ നഷ്ടത്തിലല്ലെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൾ. ഇ ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. 9 മാസം കൊണ്ട് 2.88 കോടി രൂപയുടെ ലാഭമുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിലിൽ 17.91 ലക്ഷം രൂപയായിരുന്നു ലാഭം. ഡിസംബറിൽ 41.76 ലക്ഷം രൂപയാണ് ലാഭം.