സഹോദരിമാർ കുളത്തിൽ വീണ് മരിച്ചു

At Malayalam
0 Min Read

തൃശ്ശൂർ പന്തല്ലൂരിൽ കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ പഴുന്നന സ്വദേശി അഷ്കറിന്റെ മക്കളായ ഹസ്‌നത്ത് (13), മഷിദ (9) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് കുട്ടികൾ. വയലിന് മധ്യത്തിലായുള്ള കുളത്തിൽ കാൽ കഴുകാനായി ഇറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. സമീപത്തുണ്ടായിരുന്നവർ ഇവരെ കരയ്ക്കുകയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്..

Share This Article
Leave a comment