അഫ്ഗാനിസ്ഥാനിൽ വിമാനം തകർന്നുവീണു. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടം. തായ്ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയിരുന്നെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
മൊറോക്കോയിൽ രജിസ്‌റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ് തകർന്നത്. ഇന്ത്യൻ യാത്രാവിമാനമാണ് തകർന്നു വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇന്ധനം നിറച്ചശേഷം ഇന്ത്യയിൽനിന്നു പുറപ്പെട്ട വിമാനമാണ് തകർന്നതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നാണ് വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന 6 പേരുടെയും നില വ്യക്തമല്ല.