ഷക്കീലയ്ക്ക് വളര്‍ത്തുമകളുടെ മര്‍ദ്ദനം

At Malayalam
1 Min Read

നടി ഷക്കീലയ്ക്കും അഭിഭാഷകയ്ക്കും മര്‍ദ്ദനമേറ്റതായി പരാതി. വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് താരം പരാതി നൽകിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. വളര്‍ത്തുമകള്‍ ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേര്‍ന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചത്. പരിക്കേറ്റ അഭിഭാഷക ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. 

Share This Article
Leave a comment