മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിലാണ് വിവാഹം നടന്നത്. പാക് ടെലിവിഷൻ താരം സന ജാവേദാണ് വധു. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്. സാനിയയും മാലിക്കും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.ഇതിനിടെ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കി.
കഴിഞ്ഞ വര്‍ഷം സന ജാവേദിന്റെ ജന്മദിനത്തിന് മാലിക്ക് ആശംസകള്‍ നേര്‍ന്നതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്. താരത്തിന്റെ മൂന്നാം വിവാഹമാണിത്. 2010 ൽ ആയിഷ സിദ്ദിഖിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ഷോയിബ് സാനിയ മിർസയെ വിവാഹം കഴിക്കുന്നത്. ഗായകൻ ഉമർ ജസ്വാൾ ആണ് സനയുടെ ആദ്യ ഭർത്താവ്. 2020 ൽ വിവാഹിതരായ ഇവർ 2023 ൽ പിരിഞ്ഞു.