ഉലകനായകൻ കമൽഹാസനും ഷങ്കറും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ റിലീസിനായി തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ തീയറ്റർ റിലീസിനു മുൻപായി ഒടിടി റിലീസ് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യന്‍ 2 നെറ്റ്ഫ്ലിക്സ് ആയിരിക്കും ഒടിടി റിലീസ് ചെയ്യുക. ഇന്ത്യന്‍ 2 രണ്ട് ഭാഗമായാണ് എത്തുകയെന്നും പറയുന്നു. ഇന്ത്യന്‍ 2 ന് പുറമെ ദക്ഷിണേന്ത്യയിലെ 2024 ലെ വന്‍ ചിത്രങ്ങള്‍ എല്ലാം തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. പുഷ്പ 2, തങ്കലാൻ, വിടാമുയർച്ചി, ദേവര, എസ്കെ 21 ഉൾപ്പടെ പന്ത്രണ്ടോളം സിനിമകളുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് നേടി.
2019ല്‍ ആണ് ഇന്ത്യന്‍ 2 വരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ഷൂട്ടിംഗ് വൈകി. 200 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ലൈക പ്രൊഡക്ഷനാണ് നിര്‍മ്മാതാക്കള്‍. കാജല്‍ അഗര്‍വാള്‍ ആണ് നായിക. വിദ്യുത് ജമാല്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒ പീറ്റര്‍ ഹെയ്ന്‍ ആണ്. അനിരുദ്ധാണ് സംഗീത സംവിധാനം.