മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ

At Malayalam
0 Min Read

മുക്കത്ത് മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി സ്വദേശി രജീഷിനെയാണ് മുക്കം കടവുപാലത്തിനു സമീപം ചെറുപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ഥിരമായി മീൻ പിടിക്കാൻ പോകുന്ന വ്യക്തിയായിരുന്നു രജീഷ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. അദ്ദേഹത്തിന്റെ ബൈക്കും മൊബൈൽ ഫോണും വലയും പുഴയരികിൽ നിന്നും കണ്ടെത്തി. അ​ഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Share This Article
Leave a comment