ഉയര്‍ന്ന രക്തസമ്മര്‍ദം എന്നതിനെ നിസാരമായി തള്ളിക്കളയരുത്.രക്തസമ്മർദം ഉയരുന്നതു മൂലം ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) പോലെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. രക്തസമ്മർദം വല്ലാതെ ഉയരുന്നു എന്നത് ശരിയായസമയത്ത് മനസിലാക്കാതിരിക്കുന്നതും കൃത്യമായ ചികിത്സ നടത്താതിരിക്കുന്നതും പല ആരോഗ്യപ്രശ്നങ്ങൾക്കും വഴി വക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ ലക്ഷണങ്ങള്‍ എന്താണന്ന് അറിയേണ്ടതുണ്ട്. മിക്കപ്പോഴുമുണ്ടാകുന്ന അസ്സഹനീയമായ തലവേദനയാണ് രക്തസമ്മർദം ഉയരുന്നു എന്നതിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണം. അപ്പോഴും ഓർക്കുക എല്ലാ തലവേദനയും രക്ത സമ്മർദം ഉയരുന്നതു കൊണ്ടാകണമെന്നില്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഇടക്കിടെ തലവദന ഉണ്ടങ്കില്‍ ഉറപ്പായും പരിശോധന ചെയ്യേണ്ടതുണ്ട്.നെഞ്ചുവേദന ചിലരിലെങ്കിലും രക്തസമ്മർദം ഉയരുന്നതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.
രക്ത സമ്മർദം ഉയരുമ്പോൾ ചിലർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അകാരണമായി മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായാൽ ഡോക്ടറെ സമീപിക്കണം. ഇതും രക്ത സമ്മർദം ഉയരുന്നതിന്റെ ലക്ഷണമാകാം.
ഉയരുന്ന രക്തസമ്മര്‍ദം മൂലം കൈകാലുകളിലേക്കുള്ള രക്തപ്രവാഹത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഇതിന്റെ ഫലമായി നടക്കാൻ പ്രയാസം, കാലുവേദന തുടങ്ങിയവ അനുഭവപ്പെടാം. കണ്ണുകളിൽ പെട്ടന്ന് ഇരുട്ടു കയറുന്നത് ശരീരത്തിലെ രക്ത സമ്മർദം ഉയരുന്നതിന്റെ ഭാഗമാകാം. പിന്നാലെ ഛർദിക്കുകയോ തലകറക്കം ഉണ്ടാവുകയോ ചെയ്തേക്കാം. ഈ ലക്ഷണങ്ങൾ എന്തെങ്കിലും കാണുകയാണെങ്കിൽ എത്രയും വേഗം വിദഗ്ധനായ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.