നെതർലാൻഡ്സിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെന്റിൽ നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ച് ഇന്ത്യൻ യുവ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ഇതോടെ ഫിഡേ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിംഗിൽ ഒന്നാമതെത്താനും പ്രഗ്നനന്ദയ്ക്കായി.
കഴിഞ്ഞ വർഷം ഇതേ ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ പ്രഗ്നാനന്ദ ലിറെനെ തോൽപ്പിച്ചിരുന്നു . 2748.3 ഫിഡെ റേറ്റിംഗ് പോയിന്റാണ് പ്രഗ്നാനന്ദയ്ക്കുള്ളത്. ആനന്ദിന് 2748 പോയിന്റും. 2780 ആണ് ഡിംഗ് ലിറെന്റെ റേറ്റിംഗ്.