ഇലക്ട്രിക് ബസ് വേണ്ട, ടിക്കറ്റ് നിരക്ക് കൂട്ടും

At Malayalam
1 Min Read

ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസൽ ബസുകൾ വാങ്ങാമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ. ഇലക്ട്രിക് ബസിന്റെ പ്രയോജനകാലം കുറവാണ്. ഇലക്ട്രിക് ബസുകൾ വിജയകരമായി ഉപയോഗിച്ചതിന് തെളിവില്ല. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.

തിരുവനന്തപുരത്ത് പത്തു രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിന് വരുമാനമുണ്ടെങ്കിലും ലാഭമുണ്ടെന്ന് പറയാൻ പറ്റില്ല. പത്തു രൂപയ്ക്ക് ഓടുന്ന ബസുകളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാകുന്നുമില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസിൽ ആളില്ലാത്ത അവസ്ഥയമുണ്ട്.10 രൂപക്ക് സർവീസ് നടത്തുന്ന ബസുകളുടെ നിരക്ക് വർദ്ധിപ്പിക്കും.

കെ.എസ്.ആർ.ടി.സിയിലെ ചെലവ് കുറക്കുകയാണ് പ്രധാന ലക്ഷ്യം.സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കും. സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേസ് എന്നിവക്കായി പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കും. കെ. എസ്. ആർ. ടി. സി അഡ്മിനിസ്‌ട്രേഷൻ കമ്പ്യൂട്ടറൈസ് ചെയ്യും.സ്വിഫ്ട് കമ്പനി ലാഭത്തിലാണ്. പുതിയ ബസുകൾ സ്വിഫ്ടിനു കീഴിൽ തന്നെയായിരിക്കും.

കെ.ടി.ഡി.എഫ്.സി നിക്ഷേപകർക്ക് പണം തിരിച്ചു നൽകും.തിരുവനന്തപുരം ജില്ലയിൽ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ കണ്ടെത്തി സമയം പുനക്രമീകരിക്കും. പിന്നാലെ മറ്റു ജില്ലകളിലും ചെയ്യും.ശമ്പളം ഒന്നിച്ചു നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. ‘where is my ksrtc’ആപ്പ് മൂന്ന്മാസത്തിനുള്ളിൽ നടപ്പിലാക്കും. ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തും. മൃതദേഹവുമായി പോകുമ്പോൾ സൈറൺ ഇടാൻ പാടില്ല. ആംബുലൻസുകൾ പരിശോധിക്കും. ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ചർച്ചയ്ക്കുശേഷം എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു.

- Advertisement -
Share This Article
Leave a comment