തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണത്തിൽ സംഭവിക്കുന്ന ജീവഹാനിയിൽ നഷ്ടപരിഹാര തുകയിൽ വ്യക്തത വരുത്തി സർക്കാർ. വനത്തിനുള്ളിൽ സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കും.
ഇതുസംബന്ധിച്ച് 2022 ഒക്ടോബർ 25 ന് പുറത്തിറക്കിയ ഉത്തരവാണ് ഭേദഗതി ചെയ്തത്. 25.10.2022 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഭേദഗതി.വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാലാണ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം. തേനീച്ച- കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും ഈ നിരക്കിൽ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു മന്ത്രിസഭ ഉത്തരവ്. ഇതിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയത്.