75ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സക്സെഷൻ ആണ് മികച്ച ഡ്രാമാ സീരീസ്. സക്സെഷനിലെ അഭിനയത്തിന് കീറൺ കൽകിനും സാറാ സ്നൂക്കും ഡ്രാമാ വിഭാഗത്തിൽ മികച്ച നടനും നടിയുമായി. ഈ വിഭാഗത്തിൽ മികച്ച സംവിധാനവും (മാർക്ക് മൈലോഡ്) സക്സെഷനാണ്.
ദ ബിയറാണ് മികച്ച കോമഡി സീരീസ്. കോമഡി വിഭാഗത്തിൽ മികച്ച നടൻ (ജെറമി അലൻ വൈറ്റ്), സംവിധാനം (ക്രിസ്റ്റഫർ സ്റ്റോറർ) എന്നിവയും ബിയർ നേടി. ലിമിറ്റഡ്/ ആന്തോളജി വിഭാഗത്തിൽ നെറ്റ്ഫ്ലിക്സിലെ ബീഫാണ് മികച്ച സീരീസ്. മികച്ച നടൻ (സ്റ്റീവൻ യൂൻ), നടി (ഏലി വോംഗ്), സംവിധാനം (ലീ സുംഗ് ജിൻ) എന്നിവയും ബീഫിനാണ്.