ലൈംഗിക പീഡനം; കൊല്‍ക്കത്ത ഐഐഎം മേധാവിയെ നീക്കി

At Malayalam
1 Min Read

ലൈംഗിക പീഡന ആരോപണം നേരിടുന്ന കൊല്‍ക്കത്ത ഐഐഎം മേധാവിയെ പുറത്താക്കി. സഹദേബ് സര്‍ക്കാരിനെയാണ് അധികൃതര്‍ തത്‌സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തത്. സായിബാല്‍ ചതോപാദ്ധ്യായ പുതിയ മേധാവിയായി ചുമതലയേറ്റു. ഐഐഎമ്മിന്‍റെ ആഭ്യന്തര പരാതി സമിതിയില്‍ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായി. പരാതി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന് കൈമാറിയിട്ടുണ്ട്. സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രൊഫസര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് സര്‍ക്കാരിനെ പദവിയിൽ നിന്നും നീക്കം ചെയ്തത്.

2013ലെ പോഷ് (Prevention of Sexual Harassment ) നിയമപ്രകാരമാണ് സര്‍ക്കാരിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രഥമ ദൃഷ്ട്യാ തന്നെ കേസില്‍
കഴമ്പുണ്ടെന്ന് തോന്നിയതിനാലാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് പുറത്താക്കാൻ ശുപാർശ ചെയ്തെന്ന് ആഭ്യന്തര പരാതി സമിതി വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. കേസില്‍ നിക്ഷ്പക്ഷ അന്വേഷണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ പറഞ്ഞു.

Share This Article
Leave a comment