മില്ലർ തന്നെ ക്യാപ്റ്റൻ

At Malayalam
1 Min Read

തമിഴ്‌നാട്ടില്‍ പൊങ്കലിന് റിലീസിനെത്തിയ ധനുഷ് ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ശിവ കാര്‍ത്തികേയന്റെ അയാലനൊപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്. പൊങ്കല്‍ ചിത്രങ്ങളില്‍ കാശ് വാരുകയാണ് ക്യാപ്റ്റന്‍ മില്ലര്‍. മികച്ച കഥയും ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്റെ ജനപ്രീതി വർധിപ്പിക്കാൻ സഹായകമായി.

ആദ്യ മൂന്നു ദിവസം കൊണ്ട് ആഗോള തലത്തില്‍ നിന്ന് മുപ്പത് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഏറ്റെടുത്ത പത്തു കോടിയാണ് ചിത്രം നാലാം ദിനത്തില്‍ കളക്ട് ചെയ്തത്. ഇതില്‍ എട്ടു കോടിയും തമിഴ്നാട്ടില്‍ നിന്നാണ്. ഇതുവരെ തമിഴ്‌നാട്ടില്‍ നിന്നു മാത്രം 25 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

പൊങ്കല്‍ അവധിയായതു കൊണ്ട് ചിത്രത്തിന്റെ കളക്ഷന്‍ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. കേരളത്തിലും കര്‍ണാടകയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്തെ കഥയാണ് ചിത്രം പറയുന്നത്. ധനുഷിനെ കൂടാതെ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാര്‍, പ്രിയങ്ക മോഹന്‍, സന്ദീപ് കിഷന്‍ എന്നിവരാണ് പ്രധാന താരങ്ങൾ.ജിവി പ്രകാശിന്റെ സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

റോക്കി, സാനി കായിതം എന്നീ മികച്ച ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. വലിയ നിരൂപക പ്രശംസയും അതുപോലെ പ്രേക്ഷക ശ്രദ്ധയും നേടിയ ചിത്രങ്ങളായിരുന്നു മുൻ ചിത്രങ്ങൾ. എന്നാല്‍ ക്യാപ്റ്റന്‍ മില്ലര്‍ ഇവയേക്കാള്‍ ഏറെ ഉയരത്തിലെത്തിയിരിക്കുകയാണന്നാണ് വിവരം : ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ധനുഷ് ശിവരാജ് കുമാറിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ചിത്രത്തില്‍ വാങ്ങി എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. ധനുഷ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി വാങ്ങിയത് പതിനഞ്ച് കോടി രൂപയാണത്രേ.

- Advertisement -
Share This Article
Leave a comment