പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളത്ത് നടത്തുന്ന റോഡ് ഷോ ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് പ്രധാനമന്ത്രി തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50നാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ അദ്ദേഹം നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രതിരിച്ചു. നേവൽ ബേസിൽ നിന്ന് റോഡ് മാർഗമാണ് പ്രധാനമന്ത്രി റോഡ് ഷോ നടക്കുന്ന ഇടത്തേക്ക് എത്തിയത്.