പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശേരിയിറങ്ങുന്ന പ്രധാനമന്ത്രി 6.40ന് ഹെലികോപ്ടറിൽ കൊച്ചി നാവികവിമാനത്താവളത്തിലെത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
7.10ന് എറണാകുളം നഗരത്തിൽ മോദി റോഡ് ഷോ നടത്തും. എം.ജി റോഡിൽ കെ.പി.സി.സി. ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ ഹോസ്പിറ്റൽ റോഡ് വഴി ഗസ്റ്റ് ഹൗസിന് മുന്നിൽ സമാപിക്കും. ഗസ്റ്റ് ഹൗസിലാണ് രാത്രി താമസം.
നാളെ രാവിലെ 6.30ന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് തിരിക്കും. ക്ഷേത്രദർശത്തിന് ശേഷം നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. 10.10ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും.
കൊച്ചിയിൽ മടങ്ങിയെത്തി കൊച്ചി കപ്പൽശാലയിലെ ഡ്രൈഡോക്ക് ഉദ്ഘാടനം ചെയ്യും. മറൈൻ ഡ്രൈവിൽ ബി.ജെ.പി. പ്രവർത്തകരുടെ യോഗത്തിലും പങ്കെടുത്ത ശേഷം ഹെലികോപ്ടൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി ഡൽഹിക്ക് മടങ്ങും.