വാലിബൻ വരുന്നേ

At Malayalam
1 Min Read

ഉടനെത്തുന്ന മലൈക്കോട്ടൈ വാലിബനോളം ചലച്ചിത്ര ലോകത്ത് ആവേശം നിറക്കുന്ന സിനിമ സമീപകാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നതു തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തെ പറ്റി ഒരു ഐഡിയയും അണിയറ പ്രവർത്തകർ നൽകുന്നുമില്ല. അതുകൊണ്ടു തന്നെ കാത്തിരിപ്പിനൊപ്പം ജിജ്ഞാസയുമുണ്ട്.

ജനുവരി 25 ന് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തും എന്നാണറിയുന്നത്.നൂറിൽപരം ഫാൻസ് ഷോകളും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. 25ന് രാവിലെ ആറര മുതൽ ഷോകൾക്ക് തുടക്കമാകും.

ഓവർസീസ് സ്ക്രീൻ കൗണ്ടുകളിൽ വൻ കുതിപ്പാണ് ചിത്രത്തിന്. 175 നു പുറത്തുണ്ടാകുമിത്. മറ്റു വലിയ ചിത്രങ്ങളൊന്നും തന്നെ ഈ റിലീസിനൊപ്പം ഇല്ലാത്തതിനാൽസ്ക്രീൻ കൗണ്ടിലും പ്രേക്ഷകരുടെ പങ്കാളി ത്തത്തിലും ആദ്യ കളക്ഷനിലും വലിയ മുന്നേറ്റം ചിത്രം ഉണ്ടാക്കും എന്നു കണക്കു കൂട്ടുന്നു.

പിഎസ് റഫീക്കും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേര് ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നൂറു കോടി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട്.

- Advertisement -
Share This Article
Leave a comment