റോഡപകടങ്ങളിൽ ജീവൻ കാക്കാൻ സർക്കാരിന്റെ “സമ്മാനം”

At Malayalam
1 Min Read

റോഡാപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ നിശ്ചിത തുക പാരിതോഷികം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. സോഫ്ട്, സേവ് എന്നീ പദ്ധതികളാണ് ഇതിനായി നടപ്പിലാക്കുന്നത്. റോഡപകടത്തിൽ പെടുന്ന ആളെ പെട്ടെന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് സേവ്. അടിയന്തര ചികിത്സ നൽകുന്ന പദ്ധതിയാണ് സോഫ്ട്‌ (സേവ് ഔവർ ഫെലോ ട്രാവലർ). ഇതിനായി സ്വകാര്യ, സർക്കാർ ആശുപത്രികളെയും സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളെയും ഒരു സോഫ്റ്റ്‌വെറിലൂടെ ബന്ധിപ്പിക്കും.

വാഹനം ഓടിക്കുന്ന ആൾ അപകടത്തിൽപെടുകയോ പെട്ടെന്ന് ക്ഷീണിക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്താൽ വേഗം ആംബുലൻസ് സേവനം ഉറപ്പാക്കി ആശുപത്രിയിലെത്തിക്കണം. സ്വകാര്യ ആശുപത്രിയായാലും അടിയന്തര ചികിത്സയുടെ ചെലവ് സർക്കാർ വഹിക്കും. അപകടത്തിൽ പെടുന്നവരെയോ വാഹനം ഓടിക്കാൻ കഴിയാത്ത ആരോഗ്യ പ്രശ്നമുള്ളവരെയോ കണ്ടെത്തിയാൽ ഇവർ ആംബുലൻസ് ഏർപ്പെടുത്തി ആശുപത്രിയിൽ എത്തിക്കും. ഇങ്ങനെ ചെയ്യുന്നവർക്ക് നിശ്ചിത തുക പാരിതോഷികം സർക്കാർ നൽകും.

Share This Article
Leave a comment