കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരിബെൻ ഷാ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. സഹോദരിയുടെ നിര്യാണത്തെ തുടർന്ന് ഷായുടെ മുഴുവൻ പരിപാടികളും റദ്ദാക്കിയാതായി ബിജെപി ഭാരവാഹികൾ അറിയിച്ചു.
അസുഖത്തെ തുടർന്ന് കുറച്ചുനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജേശ്വരിബെൻ ഷാ. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അഹമ്മദാബാദിലെ വസതിയിൽ എത്തിച്ച മൃതദേഹം ഉച്ചകഴിഞ്ഞ് തൽതേജ് ശ്മശാനത്തിൽ സംസ്കരിച്ചു.