മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നാലാമതും ഇ. ഡി സമൻസ്. ജനുവരി 18ന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മൂന്ന് സമൻസുകൾ കേജ്‌രിവാൾ നിരസിച്ചിരുന്നു. അതേസമയം 19, 20 തീയതികളിൽ കേജ്‌രിവാൾ ഗോവ സന്ദർശിക്കും. പാർട്ടി പരിപാടികളിൽ പങ്കെടുക്കും