രാമക്ഷേത്രത്തിൽ 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 11 ദിവസത്തെ വ്രതത്തിൽ. ഔദ്യോഗിക വെബ്സൈറ്റിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും ശബ്ദ സന്ദേശത്തിലൂടെ മോദിതന്നെയാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ദിവസമാണ് വ്രതം തുടങ്ങിയത്.
രാമക്ഷേത്ര നിർമ്മാണവും പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ടും പൗരന്മാരുടെ അഭിപ്രായങ്ങളും പ്രധാനമന്ത്രി ക്ഷണിച്ചു. തന്റെ ഔദ്യോഗിക വെബ്സൈറ്റ് പേജിൽ നിർദ്ദേശങ്ങളും വികാരവും പങ്കുവയ്ക്കാനും ആഹ്വാനം ചെയ്തു.