ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുക്കി. ഇപ്പോഴിതാ പുതിയ രൂപത്തിലും മെച്ചപ്പെട്ട മൈലേജിലും മാരുതിയുടെ ജനപ്രിയ മോഡൽ വാഗൺആർ വിപണിയിൽ എത്തിയിരിക്കുകയാണ്. 5.39 ലക്ഷം രൂപ മുതൽ 7.10 ലക്ഷം രൂപ വരെയാണ് ഇതിന് വില.നിരവധി പരിഷ്‌ക്കരിച്ച ഫീച്ചറുകളുമായാണ് വാഗണആർ ഇത്തവണ എത്തുന്നത്.
ആൻഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോളർ, 4 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ പുതിയ മാരുതി സുസുക്കി വാഗൺആർൽ ഉണ്ട്. സുരക്ഷാ പരിശോധനകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മികച്ച റേറ്റിംഗുകൾ നേടുകയും ചെയ്തത് വാഹന പ്രേമികളെ മോഹിപ്പിക്കുന്നുണ്ട് പുതിയ വാഗൺആർ. 1.0 ലിറ്റർ കെ സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിനും 1.2 ലിറ്റർ എഞ്ചിനുമായി കരുത്ത് തെളിയിക്കാനാണ് വാഗണറിന്റെ വരവ്. എസ്. സിഎൻജി പതിപ്പും ഇതിലുണ്ട്. 1.0 ലിറ്റർ എഞ്ചിൻ ഏകദേശം 25.20 കിലോമീറ്റർ മൈലേജും 1.2 ലിറ്റർ എഞ്ചിൻ 24.43 മൈലേജും നൽകുമെന്നാണ് പ്രതീക്ഷ