യമനിലെ ഹുദൈദ, സൻആമേഖലകളിൽ അമേരിക്ക-ബ്രിട്ടൻ സംയുക്ത സേന ബോംബാക്രമണം നടത്തിയ പാശ്ചാത്തലത്തിൽ സംയമനം പാലിക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ട് സൗദി അറേബ്യ. ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് യമനിലെ 10 കേന്ദ്രങ്ങളിൽൽ വെള്ളിയാഴ്‌ച പുലർച്ചെ യു.എസ്-യു.കെ ആക്രമണം നടന്നത്.
ചെങ്കടൽ മേഖലയിൽ നടക്കുന്ന സൈനിക നീക്കങ്ങൾ സൗദി അറേബ്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൗദി വ്യക്തമാക്കി.