2027-ഓടെ കരസേനയിൽ ഒരുലക്ഷം അംഗങ്ങളെ വെട്ടികുറയ്ക്കുമെന്ന് സേനാമേധാവി അറിയിച്ചു. ഇതിനായുള്ള പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടെന്ന് കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കിയാകുകയും മാനവവിഭവശേഷി കുറയ്ക്കുകയുമാണ് ലക്ഷ്യം. രജൗറി-പൂഞ്ച് മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ അടുത്തിടെ വർധനയുണ്ടായിട്ടുണ്ടെന്നും ജനുവരി 15-നുള്ള കരസേനാദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.