35 ൽ അധികം വിദേശ സ്ക്രീനുകളിലുമുണ്ട് വാലിബൻ

At Malayalam
1 Min Read

പ്രഖ്യാപിക്കപ്പെടുമ്പോൾ തന്നെ ചില ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഒരു ഹൈപ്പ് ഉണ്ട്. മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ അത്തരത്തില്‍ പെട്ട ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതുതന്നെയാണ് ചിത്രത്തിന്‍റെ വലിയ ഹൈപ്പ് .

ജനുവരി 25 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികള്‍ ആഹ്ലാദത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് ഒരു പുതിയ വിവരം കൂടി എത്തുന്നു. ചിത്രത്തിന്‍റെ യൂറോപ്യന്‍ റിലീസ് സംബന്ധിച്ചുള്ളതാണ് അത്.റെക്കോര്‍ഡ് റിലീസ് ആണ് ചിത്രത്തിന് യൂറോപ്പില്‍ ലഭിക്കുക. അര്‍മേനിയ, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഡെന്‍മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ, ഹംഗറി തുടങ്ങി 35 ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ വാലിബന്‍ എത്തും. മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ചിത്രം കൂടിയാണിത്.

ഐ എം ഡി ബിയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്നുള്ള ഒരേയൊരു ചിത്രമാണ് വാലിബന്‍. 20 ചിത്രങ്ങളുടെ ലിസ്റ്റില്‍ 13-ാം സ്ഥാനത്താണ് മലൈക്കോട്ടൈ വാലിബന്‍.

മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിലായി രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

- Advertisement -

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണിത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Share This Article
Leave a comment