കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ
കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി. താൽക്കാലിക അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രൊഫസർ എ.കെ. മോഹൻ പിടിയിലായത്. മോഹനനെ സസ്പെൻഡ് ചെയ്തതായി സർവ്വകലാശാല അറിയിച്ചു. വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ് സംഘമാണ് പ്രൊഫസറെ പിടികൂടിയത്. കർണാടക മൈസൂർ സ്വദേശിയാണ് മോഹനൻ.
സർവ്വകലാശാലയിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന താത്കാലിക അധ്യാപന്റെ കരാർ പുതുക്കി നൽകുന്നതിനും പി എച്ച് ഡിക്ക് അഡ്മിഷൻ ശരിയാക്കുന്നതിനും വേണ്ടി പ്രൊഫസർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രണ്ടുലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 20000 രൂപ നൽകുന്നതിനിടയാണ് വിജിലൻസിന്റെ പിടിയിലായത്.