അഗസ്ത്യാര്‍കൂടം കയറാം

At Malayalam
1 Min Read

കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം ട്രെക്കിംഗിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 13 (ശനി) ന് രാവിലെ 11 മണി മുതൽ ആരംഭിക്കും. കേരള വനം ഫോറസ്റ്റ് ആന്‍റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്‍റിന്‍റെ സൈറ്റിലാണ് ഇത്തരമൊരു അറിയിപ്പുള്ളത്. വനം വകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. service plus എന്ന പോർട്ടൽ മുഖേന nic ആണ് ടിക്കറ്റ് ബുക്കിങ് സംവിധാനം ക്രമീകരിച്ചിട്ടുള്ളത്.

ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ് ജനുവരി 24 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ്. കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിങ് റൂട്ട് കൂടിയാണിത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡിയും അപ്ലോഡ് ചെയ്യേണ്ടതാണ്. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്‍റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിംഗ് ഫീസ് എന്ന് വനംവകുപ്പ് അറിയിച്ചു. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ കാന്‍റീനുകളുണ്ടാകും.

- Advertisement -

14 വയസ് മുതൽ 18 വയസു വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്‍റെ അനുമതി പത്രത്തോടൊപ്പമോ മാത്രമാണ് യാത്ര അനുവദിക്കൂ. 7 ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം. ഫസ്റ്റ് എയിഡ് കിറ്റ്, അപകട ഇന്‍ഷൂറന്‍സ് എന്നിവ ട്രെക്കിംഗിന് വരുന്നവര്‍ ഉറപ്പുവരുത്തണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിംഗ് നിര്‍ത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

Share This Article
Leave a comment