സെമിത്തേരികളിലെ സംസ്ക്കാര ചട്ടങ്ങളിൽ ഇളവ്

At Malayalam
1 Min Read

ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഇളവു വരുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. നിലവിൽ ഒരു കല്ലറയിൽ സംസ്കാരം നടത്തിക്കഴിഞ്ഞാൽ 14 വർഷത്തിനു ശേഷം മാത്രമാണ് അവിടെ വീണ്ടും സംസ്‌കാരത്തിന് അനുമതി ലഭിക്കുക. പുതിയ മാറ്റമനുസരിച്ച്, ഒരു വർഷത്തിനു ശേഷം കുടുംബക്കല്ലറകളിൽ മൃതദേഹങ്ങൾ സംസ്കരിക്കാം. ശവപ്പെട്ടികളിലല്ലാതെ സംസ്കാരം നടത്തിയിട്ടുള്ള സ്ഥലങ്ങളിലാണ് ഇത് അനുവദിക്കുക.

സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലുമുള്ള ക്രിസ്ത്യൻ സെമിത്തേരികൾക്കാണു പുതിയ ചട്ടം ബാധകമാകുമെന്നും സ്റ്റാലിൻ പറഞ്ഞു. കുടുംബ കല്ലറകളിലെ ആദ്യ സംസ്കാരം മരം കൊണ്ടുള്ള പെട്ടികളിലാണെങ്കിൽ 18 മാസത്തിനു ശേഷവും, ലോഹപ്പെട്ടികളിലാണെങ്കിൽ 7 വർഷത്തിനു ശേഷവുമാകും അടുത്ത സംസ്ക്‌കാരം അനുവദിക്കുക.

Share This Article
Leave a comment