എല്ലാവരും പഷ്ടാ, എന്നിട്ട് കുറ്റം എനിക്കും!

At Malayalam
1 Min Read

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, എം.എസ്.ധോണി അടക്കമുളള ഇന്ത്യൻ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യൻ പേസര്‍ പ്രവീണ്‍ കുമാര്‍. ഒരു കാലത്ത് തന്‍റെ സ്വിംഗ് കൊണ്ട് എതിരാളികളെ വട്ടംകറക്കിയിരുന്ന പ്രവീണ്‍ കുമാര്‍ 2007 – 2012 കാലഘട്ടത്തില്‍ ഇന്ത്യക്കായി ആറു ടെസ്റ്റും 68 ഏകദിനങ്ങളും 10 20-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കിങ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കായും പ്രവീണ്‍ കുമാര്‍ കളിച്ചിരുന്നു.

ഇടക്കാലത്ത് ഇന്ത്യൻ ടീമില്‍ നിന്നു പുറത്തായ പ്രവീണ്‍ കുമാറിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല, ഗ്രൗണ്ടിലെ മോശം പ്രകടനമായിരുന്നില്ല , മദ്യപാനം അടക്കമുള്ള ദുശ്ശീലങ്ങളായിരുന്നു പ്രവീണ്‍ കുമാറിന് തടസമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ എല്ലാവരും മദ്യപിക്കുമെന്നും ഒടുവില്‍ തനിക്കു മാത്രമായി എല്ലാ കുറ്റവുമെന്നും പ്രവീണ്‍ കുമാര്‍ ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

- Advertisement -

‘ഐ പി എല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസിന് അടുത്ത
സീനിയര്‍ താരങ്ങള്‍ അടക്കം എല്ലാവരും എന്നോട് പറയും മദ്യപിക്കരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നെല്ലാം. എന്നാല്‍ എല്ലാവരും ഇതൊക്കെ ചെയ്യും. പക്ഷെ മദ്യപാനിയെന്ന ചീത്തപ്പേര് മുഴുവന്‍ എനിക്ക് മാത്രമായിരുന്നു’

സച്ചിനും ദ്രാവിഡും ഗാംഗുലിയുമൊക്കെ ആണോ താങ്കളെ അന്ന് ഉപദേശിച്ചത് എന്ന് ചോദിച്ചപ്പോള്‍ ക്യാമറക്ക് മുമ്പില്‍ ആരുടെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്‍ക്കും അതൊക്കെ അറിയാമെന്നും ആയിരുന്നു പ്രവീണ്‍ കുമാറിന്‍റെ മറുപടി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ പ്രവീണ്‍ കുമാര്‍ വാലറ്റത്ത് ഭേദപ്പെട്ട ബാറ്ററുമായിരുന്നു. ആറ് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റും 68 ഏകദിനത്തില്‍ നിന്ന് 77 വിക്കറ്റും 10 20-20 യില്‍ നിന്ന് എട്ട് വിക്കറ്റും പ്രവീണ്‍ കുമാര്‍ നേടിയിട്ടുമുണ്ട്.

എന്നാൽ, താല്പര്യമുള്ളവർ അങ്ങനെ പലതും ചെയ്യുമെന്നും ക്രിക്കറ്റിനു തന്നെ എക്കാലത്തും മുൻതൂക്കം കൊടുത്താൽ ഒന്നും നഷ്ടമാകില്ലന്നുമാണ് ഇത് സംബന്ധിച്ച് പ്രവീണിനെ അറിയാവുന്ന പഴയൊരു ക്രിക്കറ്റ് താരം പ്രതികരിച്ചത്.

Share This Article
Leave a comment