റീല്‍സ് ചെയ്യുന്നത് വിലക്കി; ഭാര്യയും ബന്ധുക്കളും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

At Malayalam
1 Min Read

റീല്‍സ് ചെയ്യുന്നത് വിലക്കിയ ഭര്‍ത്താവിനെ യുവതി വീട്ടുകാരുടെ സഹായത്തോടെ കഴുത്തു ഞെരിച്ചു കൊന്നു. ബീഹാറിലെ ബെഹുസരായിലെ ഫാഫൗട്ട് ഗ്രാമത്തിലാണ് സംഭവം. 25കാരനായ മഹേശ്വരന്‍ കുമാര്‍ റായെയാണ് ഭാര്യ റാണിയും വീട്ടുകാരും കൊലപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന മഹേശ്വര്‍ വലപ്പോഴും മാത്രമാണ് വീട്ടിലേക്ക് വരുന്നത്. റാണി ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീലുകള്‍ അപ്ലോഡു ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമായിരുന്നു.

കൊല്‍ക്കത്തയില്‍ നിന്നും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് മഹേശ്വരന്‍ നാട്ടിലെത്തിയത്. റാണി സ്വന്തം വീട്ടിലായതിനാല്‍ മഹേശ്വര്‍ അവിടെ എത്തി. റീല്‍സിനെ ചൊല്ലി ഇതിന് പിറകേ തര്‍ക്കവും ആരംഭിച്ചു. തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവം പുറത്തറിഞ്ഞതോടെ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

- Advertisement -

ഇന്‍സ്റ്റഗ്രാമില്‍ 9500 ഫോളോവേഴ്‌സാണ് റാണിക്കുള്ളത്. പേജില്‍ അഞ്ഞൂറോളം വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്…. എന്നാല്‍ ഭര്‍ത്താവ് തന്റെ താല്‍പര്യത്തെ എതിര്‍ത്തതോടെ വീട്ടുകാരുടെ സഹായത്തോടെ റാണി മഹേശ്വറിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആറു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇരുവര്‍ക്കും അഞ്ചുവയസുള്ള മകനുമുണ്ട്.

Share This Article
Leave a comment