ദളിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊന്നു. തമിഴ്‌നാട് തഞ്ചാവൂരിലാണ് ദാരുന്ന സംഭാവമുണ്ടായത്. യുവതിയുടെ അച്ഛന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ പോലീസ് പിടിയിലായി. തഞ്ചാവൂര്‍ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 31ന് ആയിരുന്നു ഐശ്വര്യയുടെയും നവീന്റെയും വിവാഹം. ഇരുവരും ഒന്നിച്ച് പഠിച്ചവരാണ്.
ജനുവരി 2ന് ഐശ്വര്യയുടെ പിതാവ് പെരുമാള്‍ പല്ലടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ഐശ്വര്യയെയും നവീനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പൊലീസ് ഐശ്വര്യയെ പിതാവിനൊപ്പം അയച്ചു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷംപെണ്‍കുട്ടിയുടെ സുഹൃത്ത് നവീനെ വിളിക്കുകയും ഐശ്വര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.