കണ്ണൂരോ കോഴിക്കോടോ?

At Malayalam
1 Min Read

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴാൻ ഒരുങ്ങുമ്പോൾ കപ്പെടുക്കാൻ കണ്ണൂരും കോഴിക്കോടും തമ്മിൽ പൊരിഞ്ഞ പോരാട്ടം. 239 ഇനങ്ങളിൽ ഇന്നലെ 220 എണ്ണം പൂർത്തിയായപ്പോൾ 871 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ. 866 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിൽ തന്നെയുണ്ട്. 860 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.

കപ്പ് നിലനിറുത്താൻ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ കോഴിക്കോടിന് ആദ്യ ദിനത്തിൽ മാത്രമേ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരാനായുള്ളു. എന്നാൽ രണ്ടാം ദിനം മുതൽ കണ്ണൂർ ആരംഭിച്ച കുതിപ്പ് ഇപ്പോഴും തുടരുകയാണ്. ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്.

കണ്ണൂർ- 871

- Advertisement -

പോയിന്റ് നില

കോഴിക്കോട്- 866

പാലക്കാട്- 860

തൃശ്ശൂർ- 843

മലപ്പുറം- 832

കൊല്ലം- 827

എറുണാകുളം- 816

തിരുവനന്തപുരം- 793

ആലപ്പുഴ- 774

കാസർകോഡ്- 769

കോട്ടയം- 765

വയനാട്- 743

പത്തനംത്തിട്ട- 702

ഇടുക്കി- 662

Share This Article
Leave a comment