വൈ.എസ്.ആറും മകനും, യാത്ര 2 ടീസർ

At Malayalam
0 Min Read

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗം ടീസർ പുറത്ത്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് ചിത്രം.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. രണ്ടാം ഭാഗം പറയുന്നത് മകൻ വൈ.എസ്. ജഗന്റെ രാഷ്ട്രീയ ജീവിതമാണ്. നടൻ ജീവയാണ് ജഗൻ റെഡ്‌ഡിയെ അവതരിപ്പിക്കുന്നത്. തേതകി നാരായൺ, സൂസൻ ബെർനെറ്റ്, മഹേഷ് മഞ്ജരേക്കർ എന്നിവരാണ് മറ്റു താരങ്ങൾ. ഫെബ്രുവരി 8ന് ചിത്രം തിയേറ്ററിൽ എത്തും.

Share This Article
Leave a comment