പമ്പയിൽ കെഎസ്ആർടിസി ബസിന് രാവിലെ തീ പിടിച്ചു. . ഷോട്ട് സർക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായമില്ല. ഫയർ ഫോഴ്സ് സംഘമെത്തി തീയണച്ചു. ബസ് പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെഎസ്ആർടിസി അറിയിച്ചു.