ഇന്ത്യയ്ക്ക് തകർപ്പൻ ജയം

At Malayalam
1 Min Read

ഓസ്ട്രേലിയക്കെതിരായ വനിതാ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19.2 ഓവറിൽ 141 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 17.4 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (145/1)​.

അർദ്ധ സെഞ്ച്വറി നേടിയ ഷെഫാലി വർമ്മയും (പുറത്താകാതെ 44 പന്തിൽ 64)​,​ സ്‌മൃതി മന്ഥനയുമാണ് (54)​ ഇന്ത്യൻ വിജയം അനായാസമാക്കിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 92 പന്തിൽ 137 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ ടിറ്റാസ് സധുവാണ് ഓസീസ് ബാറ്റിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

Share This Article
Leave a comment