കെജിഎഫിനു ശേഷം യാഷ് നായകനാകുന്ന ചിത്രമാണ് ടോക്സിക്. ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.ചിത്രത്തിൽ യാഷിന്റെ നായികയായി എത്തുന്നത് ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ബോളിവുഡ് നടി കരീന കപൂർ ആയിരിക്കും ചിത്രത്തിൽ യാഷിന്റെ നായികയായി എത്തുക. ബോളിവുഡിന് പുറത്ത് കരീന നായികയാകുന്ന ആദ്യ ചിത്രമായിരിക്കും ഇത്.കരീനയുടെ ആദ്യ കന്നഡ ചിത്രം കൂടിയായിരിക്കും ടോക്സിക്. ഫിലിം ഫെയർ റിപ്പോർട്ട് അനുസരിച്ച് കരീനയുടെ എൻട്രി ഗീതു മോഹൻദാസും യാഷും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.