ല​ക്ഷ​ദ്വീ​പി​ൽ മോദിയുടെ ‘സ്നോര്‍കലിങ്’

At Malayalam
1 Min Read
Prime Minister Narendra Modi enjoying the beauty of 'Snorkeling' in Lakshadweep

ലക്ഷ്യദ്വീപിന്റെ മനോഹാരിത ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദര്‍ശനത്തിനിടെ കടലിന്റെ അത്ഭുത കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്‍നോര്‍കലിങും അദ്ദേഹം ആസ്വദിച്ചു.സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ലക്ഷ്യദ്വീപെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. മനോഹാരിതയ്ക്ക് അപ്പുറം ലക്ഷ്യദ്വീപിന്റെ ശാന്തതയും മാസ്മരികമാണ്. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ കഠിനമായി അധ്വാനിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാന്‍ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദി എക്സ് പോസ്റ്റില്‍ കുറിച്ചു.

സ്‍നോര്‍കല്‍ എന്ന് വിളിക്കുന്ന, ശ്വാസമെടുക്കുന്നതിനുള്ള ട്യൂബ് ഘടിപ്പിച്ച ശേഷം ജലോപരിതലത്തിന് അല്‍പം താഴെ നീന്തുന്നതാണ് സ്നോര്‍കലിങ് എന്ന വിനോദം. മുകളില്‍ നിന്നുള്ള കടലിന്റെ മനോഹരമായ കാഴ്ച ഇതില്‍ ആസ്വദിക്കാനാവും. സ്കൂബാ ഡൈവിങ് പോലെ കൂടുതല്‍ ആഴത്തിലേക്ക് പോവുകയുമില്ല.

Share This Article
Leave a comment