വാലിബനു മുന്നിലെ നേര്

At Malayalam
1 Min Read

മോഹൻലാലിന്റെ പത്തു സിനിമകൾ ഒന്നിനു പുറകേ ഒന്നായി പരാജയപ്പെട്ടാലും വിമർശനങ്ങളും പഴിയുമൊക്കെ അതിനു കേൾക്കേണ്ടി വന്നാലും ഒരൊറ്റ സിനിമ മതി ഇതെല്ലം മാറി മറിയാൻ . നടനും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ സിദ്ധിക് ഇങ്ങനെ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണന്ന് തെളിഞ്ഞിരിക്കുന്നു. സമീപകാല പരാജയങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ മോഹൻലാൽ നേര് എന്ന ഒറ്റ ചിത്രത്തിലൂടെ ഒരിക്കൽ കൂടി അതു തെളിയിച്ചിരിക്കുന്നു. സാമ്പത്തിക നേട്ടത്തിൽ സമീപകാല ഹിറ്റുകളെയൊക്കെ ബഹുദൂരം പിന്നിലാക്കുകയാണ് നേര്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാലിബൻ ആണ് വൈകാതെ തിയറ്ററിലെത്തുന്ന മോഹൻലാൽ ചിത്രം. നേരിനെ കടത്തിവെട്ടും വാലിബൻ എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

- Advertisement -

കേരളമെങ്ങും ഫാൻസ് ഷോകൾ ആരാധകർക്കായി ഷെഡ്യൂൾ ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ വാലിബൻ ടീം. ആദ്യ ദിനത്തിൽ തന്നെ 80 ഓളം തിയറ്ററുകളിൽ ഫാൻസ് ഷോ സംഘടിപ്പിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ നേര് നേടിയ കളക്ഷൻ റെക്കോർഡുകൾ വാലിബനു മുന്നിൽ വഴി മാറാൻ അധിക സമയം വേണ്ടി വരില്ല.

Share This Article
Leave a comment