ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു

At Malayalam
0 Min Read

നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡൽ തനൂജയാണ് വധു. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുകളും സുഹൃത്തുകളും മാത്രം അടങ്ങുന്നതായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്.വിവാഹം ഈ വർഷമുണ്ടാകും.

വിവാഹ നിശ്ചയ ചിത്രങ്ങൾ ഷൈനും തനൂജയും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വെള്ള, പിങ്ക് കോമ്പോ വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്. ഡാൻസ് പാർട്ടി സിനിമയുടെ ഓഡിയോ ലോൻജിനിടെയാണ് ഇരുവരും ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഷൈനിന്റെ രണ്ടാം വിവാഹമാണിത്.

Share This Article
Leave a comment