കേരളത്തിലെ സാമൂഹിക – സാമുദായിക നവോത്ഥാനത്തിൽപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്മന്നത്ത് പത്മനാഭൻ. ജനനം 1878ജനുവരി 2 മരണം 1970 ഫെബ്രുവരി 25. നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകൻ. രാഷ്ട്രപതി അദ്ദേഹത്തിന് ഭാരത കേസരി സ്ഥാനം നൽകിആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. സ്വജീവിതത്തെ പരാർത്ഥമായി സമർപ്പിച്ച് സർവ്വഥാ സാർത്ഥകമാക്കിയ യുഗപുരുഷനാണ് മന്നത്ത് പത്മനാഭൻ.
ഉള്ളിന്റെയുള്ളിൽ നിന്നുയർന്നഅടങ്ങാത്ത ഉത്സാഹമാണ്മന്നത്തിന്റെ പ്രവർത്തനങ്ങളുടെ ശക്തി.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നായർ സമുദായത്തിന്റെ പരിധിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ സമുദായത്തിന്റെ ഐക്യത്തിന് വേണ്ടിയും രാജ്യസ്നേഹത്തിനു വേണ്ടിയുമായിരുന്നു. സാമൂഹ്യ പരിഷ്ക്കരണവും അശരണരുടെ ഉന്നമനവും അന്ധവിശ്വാസത്തിന്റെ ഉന്മൂലനവും ലക്ഷ്യമാക്കികൊണ്ട് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം എന്നും കർമ്മനിരതനായിരുന്നു.