സിൽവർ ലൈനിനായി റെയിൽവേ ഭൂമി വിട്ടുനൽകില്ല

At Malayalam
1 Min Read

സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. പദ്ധതിക്ക് അനുമതി തേടി കേന്ദ്ര റെയിൽ വേ ബോർഡിനു പലവട്ടം കത്തെഴുതിയ സാഹചര്യത്തിലാണ് റെയിൽവേ ഭൂമി പദ്ധതിക്കായി ഉപയോഗിക്കുന്നതിനെ എതിർത്ത് ദക്ഷിണ റെയിൽ വേ റിപ്പോർട്ട് നൽകിയത്. സിൽവർലൈൻ റെയിൽവേയ്ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു.

കെ റെയിലുമായി ചർച്ച നടത്തിയശേഷം അഭിപ്രായം അറിയിക്കാനാണ് കേന്ദ്ര റെയിൽ വേ ബോർഡ് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം നൽകിയ റിപ്പോർട്ടിലാണ് സിൽവർലൈനെതിരായ പരാമർശങ്ങൾ ഉള്ളത്. റെയിൽവേ അധകൃതരുമായി കൂടിയാലോചന നടത്താതെയാണ് സിൽവർ ലൈൻ അലൈൻമെന്‍റ് നിശ്ചയിച്ചത്. സ്റ്റേഷനുകളുടെ വികസനം, ലൈനുകളുടെ ഇരട്ടിപ്പിക്കൽ,സിഗ്നലിങ് സംവിധാനത്തെ ഇരട്ടിപ്പിക്കൽ തുടങ്ങിയ കേരളത്തിൽ നടപ്പിലാക്കാൻ ഉദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് ഭൂമി വലിയ തോതിൽ അനിവാര്യമാണ്. അതിനുവേണ്ടിയുള്ള ഭൂമിയാണ് റെയിൽവേ ഇപ്പോൾ കൈവശം വച്ചിരിക്കുന്നത്. ഈ ഭൂമി വിട്ടുനൽകിയാൽ ഭാവിയിൽ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്.

Share This Article
Leave a comment