പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാതിൽലും ന്യൂസിലൻഡിലെ ഓക്‌ലൻഡിലും പുതുവർഷം പിറന്നു. കിരിബാതിൽ ആണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലാണ് പുതുവർഷമെത്തുക. ന്യൂസ് ലൻഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സ്കൈ ടവറിന് മുകളിൽ കരി മരുന്ന് പ്രയോഗം നടത്തി ഓക്ലൻഡിലെ നിവാസികൾ പുതുവർഷത്തെ വരവേറ്റു.
രണ്ടു മണിക്കൂറിന് ശേഷം അയൽ രാജ്യമായ ഓസ്ട്രേലിയയില്‍, സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജ് ലോകമെമ്പാടുമുള്ള ലോകം കാത്തിരിക്കുന്ന പ്രശസ്തമായ അര്‍ദ്ധരാത്രി വെടിക്കെട്ടിന്‍റേയും ലൈറ്റ് ഷോയുടെയും ശ്രദ്ധകേന്ദ്രമായി മാറും.നഗരത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നായ 1 ദശലക്ഷത്തിലധികം ആളുകള്‍ ഹാര്‍ബര്‍ വാട്ടര്‍ഫ്രണ്ടില്‍ ഒത്തുചേരുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കാന്‍ സിഡ്നിയില്‍ ഉടനീളം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവർഷം പിറക്കും. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമെരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവർഷം പിറവിയെടുക്കുക ഇന്ത്യയിൽ ജനുവരി 1 പകൽ 4.30 ആകുമ്പോഴാണ്.