തമിഴ് സൂപ്പർസ്റ്റാർ വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടൻ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ആരോ ഇന്നലെ രാത്രി ചെരുപ്പെറിയുകയായിരുന്നു.
വിജയകാന്തിന്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ച് ജനക്കൂട്ടത്തിനിടയിലൂടെ വാഹനത്തിനടുത്തേയ്ക്ക് വിജയ് നടന്നപ്പോഴായിരുന്നു ചെരുപ്പേറ്. സുരക്ഷാ ഉദ്യോഗസ്ഥർ വിജയിനെ ഉടനേ തന്നെ വാഹനത്തിൽ കയറ്റിവിടുകയായിരുന്നു.
നടനും ഡി എം ഡി കെ നേതാവുമായ വിജയകാന്ത് ഡിസംബർ 28ന് രാവിലെയാണ് അന്തരിച്ചത്. വിജയകാന്തിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 4.45ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡി എം ഡി കെ ആസ്ഥാനത്ത് സംസ്കരിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പൊതുജനങ്ങളും വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഗുരുതുല്യനായ വിജയകാന്തിനെ അവസാനമായി കാണാനെത്തിയ വിജയിന് നേരേ കല്ലേറുണ്ടായത് അമ്പരപ്പോടെയാണ് സിനിമാലോകം കാണുന്നത്