ക്രിസ്മസ് ആഘോഷം വൈറലായി; പിന്നാലെ രൺബീർ കപൂറിനെതിരെ പരാതി

At Malayalam
1 Min Read

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ക്രിസ്മ‌സ് ആഘോഷം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടൻ രൺബീർ കപൂറിനെതിരെ പരാതി. അഭിഭാഷകരായ ആഷിഷ് റായി പങ്കജ് മിശ്ര എന്നിവരാണ് രൺബീർ കപൂറിനും കുടുംബാംഗങ്ങൾക്കുമെതിരെ ഘട്‌കോപ്പർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ക്രിസ്മസ് ആഘോഷത്തിനിടെ കേക്കിലേക്ക് വൈൻ ഒഴിച്ചുകൊണ്ട് രൺബീർ ജയ് മാതാ ദി എന്ന് പറഞ്ഞതാണ് പരാതിക്ക് കാരണം.

ഹിന്ദുക്കൾ മറ്റ് ചടങ്ങുകൾക്ക് മുമ്പ് അഗ്നിയെ ആരാധിക്കാറുണ്ടെന്നും, എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോൾ ബോധപൂർവം ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും “ജയ് മാതാ ദി” എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.ഇത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിക്കാർ ആരോപിച്ചു. ഇത്തരം വിഡിയോകൾ പ്രചരിക്കുന്നത് ക്രമസമാധാനം അപകടത്തിലാക്കുമെന്ന് അഭിഭാഷകർ ആരോപിക്കുന്നു.

Share This Article
Leave a comment