അന്വേഷിപ്പിൻ കണ്ടെത്തും, ഫെബ്രുവരി ഒമ്പതിനെത്തും

At Malayalam
1 Min Read

തീയേറ്റർ ഓഫ്‌ ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.ഫെബ്രുവരി ഒമ്പതിന് ചിത്രം പ്രദർശനത്തിനെത്തും.അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ എഴുപതോളം താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കഥാപാത്രത്തിന്റെ ഔദ്യോഗികവും വ്യക്തി ജീവിതവും കോർത്തിണക്കി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ചിത്രത്തിന്റെ അവതരണം.സംഘർഷങ്ങളും സസ്പെൻസും സംഘട്ടനവും വൈകാരിക മുഹൂർത്തങ്ങളുമാക്കെയുള്ള എന്റെർടൈനർ.

സിദ്ദിഖ്, ഷമ്മിതിലകൻ, ഇന്ദ്രൻസ് , ബാബുരാജ്, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സാദിഖ്, അസീസ് നെടുമങ്ങാട്, ജയ്സ് ജോർജ്, അർത്ഥനാ ബിനു, കെ.കെ.സുധാകരൻ, അശ്വതി മനോഹരൻ, റിനി ശരണ്യ, അനഘ സുരേന്ദ്രൻ എന്നിവർ പ്രധാന താരങ്ങളാണ്.ജിനു.വി. ഏബ്രഹാമിന്റേതാണ് തിരക്കഥ.കടുവയുടെ വിജയത്തിനു ശേഷം ജിനു.വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.സന്തോഷ് വർമ്മയുടെ വരികൾക്ക് സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു.ഛായാഗ്രഹണം – ഗൗതം ശങ്കർ.എഡിറ്റിംഗ് – സൈജു ശീധർ.

TAGGED:
Share This Article
Leave a comment