ഹിന്ദി അറിയാത്ത നിങ്ങളെന്ത് ‘ഇന്‍ഡ്യക്കാർ’?.. ഡി.എം.കെ നേതാവിനോട് പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍

At Malayalam
1 Min Read

ഇന്‍ഡ്യ മുന്നണിയുടെ യോഗത്തിനിടെ ഹിന്ദി ഭാഷയുടെ പേരിൽ തർക്കം. യോഗത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവും തമ്മില്‍ കടുത്ത വാക്കു തര്‍ക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ നിതീഷ് കുമാർ ഹിന്ദിയിൽ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ ബാലു ആവശ്യപ്പെട്ടതോടെയാണ് നിതീഷ് കയർത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും യോഗത്തിൽ പങ്കെടുത്തിരുന്നു.

യോഗത്തിൽ ഹിന്ദിയിൽ സംസാരിച്ച നിതീഷ് പറയുന്നത് മനസ്സിലാകുന്നില്ലെന്നും ഇംഗ്ലിഷിലേക്കു തർജമ ചെയ്യണമെന്നും ടി.ആർ. ബാലു മറുവശത്ത് ഇരുന്ന രാഷ്ട്രീയ ജനതാദൾ (ആർജെഡി) എംപി മനോജ് കെ.ഝായോട് ആവശ്യപ്പെട്ടു. ഇതാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചത്. “ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയാണ്. ബ്രിടീഷുകാരെ മുമ്പേ തന്നെ ഇവിടെ നിന്നും ഓടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും ഹിന്ദി അറിഞ്ഞിരിക്കണം”- നിതീഷ് കുമാർ പറഞ്ഞു. കൂടാതെ തന്റെ പ്രസംഗം പരിഭാഷപ്പെടുത്തരുതെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു.

Share This Article
Leave a comment